വൈക്കം: ഡെങ്കിപ്പനിക്കെതിരേ പ്രതിരോധം തീർക്കാൻ ഡ്രൈഡേ ആചരിച്ച് ലിസ്യു ഇംഗ്ലീഷ് സ്കൂൾ ഇക്കോ ക്ലബ് അംഗങ്ങൾ.
ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ പരിപാടി സ്കൂൾ മാനേജർ ഫാ.ആന്റണി പരവര ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാ. ഷിബു ജോൺ ചാത്തനാട്ട്, സ്കൂൾ പ്രിൻസിപ്പൽ ഷൈനി അനിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.